തിരുവനന്തപുരം: കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്സിെൻറ 10 പുസ്തകങ്ങളുടെ പ്രകാ ശനം ശശി തരൂര്‍ എം.പി നിര്‍വഹിക്കും. ഏഴിന് വൈകീട്ട് 4.30ന് ഇന്ദിര ഭവനില്‍ ചേരുന്ന സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷതവഹിക്കും. പെരുമ്പടവം ശ്രീധരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പന്തളം സുധാകരന്‍, തമ്പാനൂര്‍ രവി, പാലോട് രവി, പ്രഫ.ജി. ബാലചന്ദ്രന്‍, ബാബു കുഴിമറ്റം, ഡോ.എം.ടി. സുലേഖ, സുദര്‍ശനൻ കാര്‍ത്തികപ്പറമ്പില്‍, ഡോ.കെ. മുരളീധരന്‍ നായര്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. മൂന്നു മുതല്‍ നടക്കുന്ന കവിയരങ്ങ് ചുനക്കര രാമന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.