തിരുവനന്തപുരം: ആൻറിബയോട്ടിക് റസിസ്റ്റൻസിനെ നേരിടാൻ സംസ്ഥാന ഫാർമസി കൗൺസിലിെൻറ നേതൃത്വത്തിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷനുമായി ചേർന്ന് ഒരു വർഷത്തിനകം 1000 ബോധവത്കരണ ക്ലാസുകൾ നടത്തുമെന്ന് ഫാർമസി കൗൺസിൽ പ്രസിഡൻറ് ഒ.സി. നവീൻചന്ദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിെൻറ ഭാഗമായി ബുധനാഴ്ച കേരള സംസ്ഥാന ഫാർമസി ഭവനിൽ ജില്ല കോഒാഡിനേറ്റർമാർക്കുള്ള ശിൽപശാല സംഘടിപ്പിക്കും. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ല കോഒാഡിനേറ്റർമാരുടെ സംസ്ഥാന ശിൽപശാലക്കുശേഷം ഓരോ ജില്ലകൾതോറും അധ്യാപകരുടെ ജില്ലതല ശിൽപശാല നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിൽ രജിസ്ട്രാർ വി.ആർ. രാജീവ്, കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പി. പ്രവീൺ, കൗൺസിൽ മാനേജർ സുഹൈർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പ്രമേഹം: ഭക്ഷണരീതി സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം തിരുവനന്തപുരം: ആരോഗ്യകരമായ ഭക്ഷണരീതിയെയും ദൈനംദിന കായിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെയും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന് രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ശാസ്ത്രജ്ഞൻ ഡോ. അബ്ദുൽ ജലീൽ. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുടെ പരിപാലനം ഏറ്റെടുക്കേണ്ട സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ പ്രായപൂർത്തിയായവരിൽ 27 ശതമാനം ആളുകൾക്കും പ്രമേഹവും 30 ശതമാനത്തോളം പേർക്ക് പ്രമേഹ പൂർവാവസ്ഥയും ഉണ്ടെന്നാണ് തിരുവനന്തപുരം രാജീവ്ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയുടെ സഹായത്തോടെ കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ഡയബറ്റിസ് കെയർ സെൻറർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ജനുവരിയിൽ പ്രസിദ്ധീകരിച്ച ബി.എം.സി പബ്ലിക് ഹെൽത്ത് ഇൻറർ നാഷനൽ ജേണലിൽ പഠനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടവയറും അമിതവണ്ണവും പാരമ്പര്യവും പ്രമേഹരോഗത്തിലേക്കുള്ള ചവിട്ടുപടിയായി കഴിഞ്ഞതായി കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ഡയബറ്റിസ് കെയർ സെൻറർ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റ് ഡോ.ജി. വിജയകുമാറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.