കശ്​​മീർ പോസ്​റ്റർ: വിദ്യാർഥികൾക്ക്​ അന്താരാഷ്​ട്ര സംഘടനകളുമായി ബന്ധമെന്ന്​ പൊലീസ്​

മലപ്പുറം: പുൽവാമ ഭീകരാക്രമണത്തി​െൻറ പശ്ചാത്തലത്തിൽ കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഗവ. കോളജിൽ പോസ്റ്റർ പതിച്ച കേസിൽ അറസ്റ്റിലായ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര തലത്തിൽ വിവിധ സംഘടനകളുമായി ബന്ധമെന്ന് പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമാണ് ഇവർ വിവിധ സംഘടനകളുമായി ബന്ധപ്പെട്ടത്. രണ്ടാം വർഷ ബിരുദ വിദ്യാർഥി മേലാറ്റൂർ എടയാറ്റൂർ സ്വദേശി റിൻഷാദ് (20), ഒന്നാം വർഷ വിദ്യാർഥി മലപ്പുറം പട്ടർക്കടവ് സ്വദേശി മുഹമ്മദ് ഫാരിസ് (19) എന്നിവരെ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസാണ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം സംഭവത്തെ പറ്റി പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രാജ്യത്തി​െൻറ ഐക്യത്തിനും അഖണ്ഡതക്കുമെതിരെ പ്രചാരണം നടത്തിയെന്നാണ് കേസ്. ഇവർക്ക് ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചതായും സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.