കണ്ണൂർ: പ്രളയം തകർത്ത ഖാദിമേഖലയെ സഹായിക്കാനാണ് മോഹൻലാൽ തയാറാവേണ്ടെതന്നും സമാശ്വാസമായി 50 കോടി ഖാദി ബോർഡിന ് തരാൻ അദ്ദേഹം സന്നദ്ധനാകണമെന്നും ബോർഡ് ൈവസ് ചെയർപേഴ്സൻ ശോഭന ജോർജ്. 50 കോടി രൂപ ആവശ്യപ്പെട്ട് മോഹൻലാൽ ഖാദി ബോർഡിന് നോട്ടീസ് അയച്ചതിനോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. അതിഭീകരമായാണ് പ്രളയം ഖാദിമേഖലയെ ബാധിച്ചത്. അതിൽനിന്നെല്ലാം ഉയിർത്തെഴുന്നേറ്റ് വരുകയാണ്. അതിനിടയിലാണ് മോഹൻലാലിനെ പോലെ സാമൂഹിക പ്രതിബന്ധതയുള്ള ഒരാൾ 50 കോടി നഷ്ടപരിഹാരം ചോദിക്കുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. നമ്മുടെ സിനിമാതാരങ്ങൾ ഒരു പുനർവിചിന്തനത്തിന് തയാറാവണം. പാവപ്പെട്ടവെൻറയും സാധാരണക്കാരെൻറയും പണമാണ് താരങ്ങളെ വളർത്തിയതും വലിയവരാക്കിയതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.