ന്യൂഡൽഹി: കോൺഗ്രസിന് ഭരണം കിട്ടിയാൽ കൃത്യനിർവഹണത്തിനിെട കൊല്ലപ്പെടുന്ന പാരാമിലിറ്ററി ജവാന്മാർക്കും രക്ത സാക്ഷി പദവി നൽകുമെന്ന് പ്രസിഡൻറ് രാഹുൽ ഗാന്ധി. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സർവകലാശാല വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിെൻറ പശ്ചാത്തലത്തിലാണ് ചോദ്യമുയർന്നത്. സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി പാരാമിലിറ്ററി വിഭാഗക്കാരുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്. സി.ആർ.പി.എഫ്, ബി.എസ്.എഫ്, െഎ.ടി.ബി.പി, സി.െഎ.എസ്.എഫ് തുടങ്ങി ഏതുസേനയുമാകെട്ട, ഇൗ ജവാന്മാർക്കാണ് കൂടുതൽ അപകടം പറ്റുന്നത്. ഏറ്റവും കുറച്ച് സഹായം ലഭിക്കുന്നതും ഇവർക്ക് തന്നെ. ഇതു ശരിയല്ല -രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.