കാട്ടാക്കട: വന്യമൃഗവേട്ട നടത്തുന്നതിനായി നെട്ടുകാൽത്തേരി തുറന്നജയിൽ വളപ്പിൽ രാത്രിയില്‍ തോക്കുമായെത്തിയവർ പിടിയിൽ. വെള്ളറട കള്ളിമൂട് മേക്കുംകര വീട്ടിൽ ആറ്റം അഭിലാഷ് എന്ന അഭിലാഷ് (24), ചെമ്പൂര് ചിലമ്പറ മഞ്ചംകോട് മുള്ളൻകുഴി കിഴക്കിൻകര പുത്തൻവീട്ടിൽ അഭിലാഷ് (29) എന്നിവരെയാണ് നെയ്യാർഡാം പൊലീസ് പിടികൂടിയത്. ഈ മാസം ഒന്നിന് പുലർച്ചയായിരുന്നു സംഭവം. ജയിൽവളപ്പിലെ ബംഗ്ലാവ് കുന്നിനുസമീപത്ത് വെളിച്ചം കണ്ടതിനെത്തുടർന്ന് ജയിലധികൃതര്‍ നടത്തിയ അന്വേഷണത്തിൽ നാടൻ തോക്കും തിരകളും വെടിമരുന്നും കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആറ്റം അഭിലാഷ് എന്നയാൾ ആര്യങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊലക്കേസിലടക്കം പ്രതിയാണ്. സംഘത്തിലെ ഒരാൾകൂടി പിടിയിലാവാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.