വലിയതുറ: െെബക്കപകടത്തിൽ മരിച്ച എൻജിനീയറിങ് വിദ‍്യാർഥിക്ക് നാട് കണ്ണീരോടെ വിടനൽകി. വലിയതുറ വലിയതോപ്പ് ടോമി യോഹന്നാന്‍-മരിയ ദമ്പതികളുടെ മകൻ ബോബി ടോം ആണ് (20) കഴിഞ്ഞദിവസം അപകടത്തിൽ മരിച്ചത്. ശംഖുംമുഖം റോഡിൽ വെട്ടുകാട് പള്ളിക്ക് സമീപംെവച്ച് എതിരെ വന്ന വാഹനത്തിന് െെസഡ് കൊടുക്കവെ ബൈക്ക് മറിഞ്ഞായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ ടോം തൽക്ഷണം മരിച്ചു. െെബക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന മാതൃസഹോദരെൻറ മകൻ ലിൻഫോർഡ് സ്റ്റീഫൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കഴക്കൂട്ടം മറൈൻ എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ‍്യാർഥിയായിരുന്നു ബോബി ടോം. പോസ്റ്റ്മോർട്ടംകഴിഞ്ഞ് വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം ശനിയാഴ്ച രാവിലെ വലിയതുറ സെൻറ് ആൻഡ് ചർച്ചിൽ സംസ്കരിച്ചു. വലിയതുറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.