പുറ​േമ്പാക്ക്​ ​ൈക​​േയറ്റം ഒഴിപ്പിച്ചു

പ്രതിഷേധവുമായി വാർഡ് കൗൺസിലർ പൂന്തുറ: സർക്കാർ പുറേമ്പാക്ക് ഭൂമിയിലെ അനധികൃത െെകയേറ്റം റവന‍്യൂ അധികൃതർ ഒഴിപ്പിച്ചു. വാർഡ് കൗൺസിലർമാർ പ്രതിഷേധിച്ചെങ്കിലും പൊലീസ് സഹായത്തോടെ റവന‍്യൂ അധികൃതർ നടപടികൾ പൂർത്തിയാക്കി. ബീമാപള്ളി പത്തേക്കറിന് സമീപം സൂനാമി കോളനിക്ക് സമീപം ഒഴിഞ്ഞുകിടന്ന പുറേമ്പാക്ക് ഭൂമിയിലാണ് കൈയേറിയിരുന്നത്. ഒഴിഞ്ഞുപോകാൻ റവന‍്യൂ അധികൃതർ നോട്ടീസ് നൽകിയെങ്കിലും അവഗണിച്ചു. തുടർന്ന് ശനിയാഴ്ച രാവിലെ റവന്യൂ അധികൃതർ പൊലീസി​െൻറ സാഹായത്തോടെ എത്തി െെകയേറ്റങ്ങൾ ഒഴിപ്പിക്കുകയായിരുന്നു. സൂനാമി കോളനിയുടെ മറവിൽ ചിലർ പുറേമ്പാക്ക് ഭൂമിയുടെ പല ഭാഗങ്ങളും െെകയേറി വീടുകൾ ഇറക്കി കെട്ടിയിരിക്കുന്നത് പൊളിച്ചുമാറ്റാനും നിർദേശം നൽകി. കൈയേറ്റം ഒഴിപ്പിച്ച ഭൂമി കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമിച്ചുനൽകുന്നതിനായി ഫിഷറീസ് വകുപ്പിന് െെകമാറാനാണ് തീരുമാനം. സബ് കലക്ടർ കെ. ഇമ്പശേഖറി​െൻറ നേതൃത്വത്തിൽ തിരുവനന്തപുരം തഹസിൽദാർ ജി.കെ. സുരേഷ് കുമാർ, ലാൻഡ് റവന്യൂ തഹസിൽദാർ വിനീഷ്, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാർ, മുട്ടത്തറ വില്ലേജ് ഓഫിസർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെയാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.