ജാമ്യത്തിലിറങ്ങി ​മോഷണം നടത്തിവന്ന യുവാവ്​ അറസ്​റ്റിൽ

തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി വീണ്ടും വീടുകളിൽ മോഷണം നട ത്തിവന്നയാളെ സിറ്റി ഷാഡോ പൊലീസി​െൻറ സഹായത്തോടെ പേരൂർക്കട പൊലീസ് പിടികൂടി. പേരൂർക്കട കുടപ്പനക്കുന്ന് ദയാനഗറിൽ ജിഷ്ണു ജോയ് ആണ് (24) പിടിയിലായത്. മൂന്ന് ബുള്ളറ്റുകൾ മോഷ്ടിച്ചതിന് കഴിഞ്ഞ വർഷം ഇയാൾ പിടിയിലായിരുന്നു. ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണത്തിൽ സജീവമായത്. പേരൂർക്കട, കേൻറാൺമ​െൻറ് പൊലീസ് സ്റ്റേഷനുകളിലാണ് ബുള്ളറ്റ് മോഷണക്കേസുകളുള്ളത്. ബൈക്ക് മോഷണം ഉപേക്ഷിച്ച് വീടുകളിലെ മോഷണം തുടങ്ങാൻ പദ്ധതിയിട്ട ജിഷ്ണു ജനുവരി 14 ന് പേരൂർക്കട കൃഷ്ണ നഗറിൽ വിനോദ് കുമാറി​െൻറ വീട്ടിൽ പകൽ സമയം കയറി കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും കവർന്നിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്ര​െൻറ നിർദേശ പ്രകാരം ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. തൊണ്ടി മുതൽ കണ്ടെടുത്തതായും ഇത്തരത്തിലുള്ള മോഷണം മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുന്നതായും കമീഷണർ അറിയിച്ചു. കൺേട്രാൾ റൂം എ.സി ശിവസുതൻ പിള്ള, പേരൂർക്കട എസ്.ഐ സമ്പത്ത്, ൈക്രം എസ്.ഐ ഉദയകുമാർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്. ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.