വിഴിഞ്ഞം പദ്ധതി: ആശങ്കയറിയിച്ച്​ മുഖ്യമന്ത്രിക്ക്​ നിവേദനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കുള്ള ആശങ്കയറിയിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയടക്കം അവതാളത്തിലായ സാഹചര്യത്തിലാണ് നിവേദനം നൽകിയത്. പദ്ധതി സമയബന്ധിതമായി കമീഷൻ ചെയ്യുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുേമ്പാഴും മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ല. മത്സ്യത്തൊഴിലാളി മേഖലയിലെ അനുബന്ധ തൊഴിലാളികളുടെ പതിനായിരത്തോളം അപേക്ഷകൾ സർക്കാറി​െൻറ തീർപ്പ് കാത്ത് കെട്ടിക്കിടക്കുകയാണ്. കമ്പിവല തൊഴിലാളികളുടെ പുനരധിവാസം ഭാഗികമായി നടപ്പാക്കാൻ ശ്രമിക്കുന്നതും മത്സ്യക്കച്ചവടക്കാരുടെയും കട്ടമരത്തൊഴിലാളികളുടെയും പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്തതും ആശങ്ക ഉണർത്തുന്നു. രാത്രിയിലെ ഡ്രജിങ് കലക്ടർ നിരോധിച്ച ഉത്തരവുണ്ടായിട്ടും പാലിക്കാത്തത് ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നു. ഇത് പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഗൗരവമായി കാണണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.