സ്​റ്റേഡിയം സംരക്ഷണവലയവും പൊതുയോഗവും ഇന്ന്

വലിയതുറ: വള്ളക്കടവ് പ്രിയദർശിനി നഗർ ഗ്രൗണ്ടിൽ പുനരധിവാസത്തിനായി ഫ്ലാറ്റുകൾ നിർമിക്കാനുള്ള നീക്കത്തിനെതിരെ യും സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ഞായറാഴ്ച വൈകീട്ട് നാലിന് സംരക്ഷണവലയവും പ്രതിഷേധയോഗവും സംഘടിപ്പിക്കും. പ്രിയദർശിനി നഗറിലാണ് പരിപാടി. ദശകങ്ങളായി കളിസ്ഥലമായി ഉപയോഗിച്ചുവരുന്ന ഇവിടെ 2014-15 സാമ്പത്തിക വർഷത്തിൽ സിന്തറ്റിക് സ്റ്റേഡിയത്തി​െൻറ നിർമാണത്തിനായി ബജറ്റിൽ രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, സ്റ്റേഡിയം നിർമാണം ആരംഭിച്ചിട്ടില്ല. സ്വീവേജ്ഫാമിന് വടക്കുഭാഗത്തായി 40 വർഷമായി താമസിക്കുന്ന നൂറോളം നിർധന കുടുംബങ്ങൾക്ക് രണ്ടര ഏക്കർ സ്ഥലം പുനരധിവാസത്തിനായി അനുവദിച്ചിട്ടുണ്ട്. ഇവിടെ നിർമാണം നടത്താൻ അധികൃതർ തയാറാവാത്ത സാഹചര്യമാണ്. വള്ളക്കടവ്, വലിയതുറ, ബീമാപള്ളി തുടങ്ങിയ വാർഡുകളിൽ െഡ്രയിനേജ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും പ്രതിഷേധത്തി​െൻറ ഭാഗമായി ഉന്നയിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കളും െറസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.