നേമം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേയാട് യൂനിറ്റ് പൊലീസുമായി ചേര്‍ന്ന് നടപ്പാക്കുന്ന സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കല്‍ പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഡി.ജി.പി ലോക് നാഥ് ബെഹ്‌റ ഉദ്ഘാടനം നിർവഹിക്കും. ഒന്നാം ഘട്ടത്തില്‍ പേയാടിെൻറ ഒന്നര കിലോമീറ്റര്‍ ചുറ്റളവിൽ 16 കാമറ സ്ഥാപിക്കും. അഞ്ച് ലക്ഷം രൂപയാണ് കാമറാ സ്ഥാപനത്തിന് ചെലവിട്ടതെന്ന് ഭാരവാഹികളായ കെ. പളനിനാഥപിള്ള, എസ്. മഹേഷ് കുമാര്‍, ബൈജു ജോര്‍ജ്, കെ.കെ. സുജിത്ത്, ആര്‍. രമേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാംഘട്ടം കുണ്ടമണ്‍കടവുവരെ16 കാമറകള്‍കൂടി സ്ഥാപിക്കും. വൈകീട്ട് അഞ്ചിന് യൂനിറ്റ് പ്രസിഡൻറ് പളനിനാഥപിള്ള അധ്യക്ഷത വഹിക്കും. സമിതി ജില്ല പ്രസിഡൻറ് പെരിങ്ങമ്മല വിജയന്‍, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.