കലോത്സവ വിജയികളെ അനുമോദിച്ചു

തിരുവനന്തപുരം: ദേശീയ- ദക്ഷിണമേഖല കലോത്സവത്തിൽ മികച്ച വിജയം നേടിയവരെ കേരള സർവകലാശാലയുടെ നേതൃത്വത്തിൽ അനുമോദി ച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസിലർ ഡോ. വി.പി. മഹാദേവൻപിള്ള അധ്യക്ഷതവഹിച്ചു. പ്രൊ വൈസ് ചാൻസിലർ ഡോ. പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ജെ.എസ്. ഷിജൂഖാൻ, എം. ലെനിൻലാൽ, സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി ആർ.എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സിൻഡിക്കേറ്റ് അംഗം എം. ഹരികൃഷ്ണൻ സ്വാഗതവും സ്റ്റുഡൻറ് സർവിസസ് ഡയറക്ടർ ആർ. സിദ്ധിക്ക് നന്ദിയും പറഞ്ഞു. യുക്തിഭദ്രമായ കലാലയത്തിൽ പ്രകൃതിയെപ്പറ്റി നിലപാടുണ്ടായിരിക്കണം -ബിനോയ് വിശ്വം എം.പി തിരുവനന്തപുരം: യുക്തിഭദ്രമായ കലാലയത്തിൽ പ്രകൃതിയെപ്പറ്റി നിലപാടുണ്ടായിരിക്കണമെന്ന് ബിനോയ് വിശ്വം എം.പി. കേരള സർവകലാശാല ഡിപ്പാർട്ട്മ​െൻറ് ഓഫ് സ്റ്റുഡൻറ് സർവിസസി‍​െൻറ നേതൃത്വത്തിൽ സംസ്കൃത കോളജിൽ സംഘടിപ്പിച്ച 'യുക്തിഭദ്രമായ കാമ്പസ് സുസ്ഥിര കേരളം' പ്രഭാഷണപരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തിക്ക് സ്ഥാനമുണ്ടെങ്കിൽ ആശയത്തിനും സ്ഥാനമുണ്ട്. കലാലയങ്ങൾ ചോദ്യം ചോദിക്കാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൻഡിക്കേറ്റ് അംഗം ഡോ. പി. രാജേഷ്കുമാർ അധ്യക്ഷനായി. കോളജ് പ്രിൻസിപ്പാൾ ഡോ. കെ. ഉണ്ണികൃഷ്ണൻ, സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി ആർ.എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സിൻഡിക്കേറ്റ് അംഗം എം. ഹരികൃഷ്ണൻ സ്വാഗതവും കോളജ് യൂനിയൻ ചെയർമാൻ ബി. ആഷിക്ക് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.