ഖാദർകമ്മിറ്റി റിപ്പോർട്ട്​ തള്ളിക്കളയുക -ഹയർ സെക്കൻഡറി സംരക്ഷണസമിതി

തിരുവനന്തപുരം: സ്കൂൾ ഘടനാമാറ്റം ശിപാർശ ചെയ്യുന്ന ഡോ.എം.എ. ഖാദർ കമ്മിറ്റി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കളയണമെന്ന് ഹയർ സെക്കൻഡറി സംരക്ഷണസമിതി. കാര്യക്ഷമമായ ഭരണസംവിധാനവും ഗുണനിലവാരവുമുള്ള ഹയർ സെക്കൻഡറിയെ സെക്കൻഡറിയായി തരംതാഴ്ത്താനാണ് കമ്മിറ്റി ശിപാർശ ചെയ്യുന്നത്. ഇതിൽ പ്രതിഷേധിച്ച് ഹയർ സെക്കൻഡറി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അധ്യാപകർ ശനിയാഴ്ച രാവിലെ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, ടി.വി. ഇബ്രാഹിം തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.