തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ സ്പെഷൽ റിക്രൂട്ട്മെൻറ് പുനഃസ്ഥാപിക ്കുക, പട്ടികജാതി സർട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്നുവർഷമാക്കിയത് ആറുമാസമായി പുനഃസ്ഥാപിക്കുക, അയ്യങ്കാളിക്ക് ഭാരതരത്ന ശിപാർശ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാറിന് സമർപ്പിച്ച അവകാശപത്രിക നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സെക്രേട്ടറിയറ്റ് ധർണ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്പെഷൽ റിക്രൂട്ട്മെൻറ് പുനഃസ്ഥാപിച്ച് പട്ടികജാതിവിഭാഗങ്ങളുടെ ഉന്നമനം സർക്കാർ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എം.കെ. വിജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.ജി. അശോക് കുമാർ, സെക്രട്ടറിമാരായ കെ. കൃഷ്ണൻകുട്ടി, അജികുമാർ മല്ലപ്പള്ളി, ജി.കെ രാജപ്പൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.സി. മനോജ്, കെ.കെ. കരുണാകരൻ, രാജീവ് മുണ്ടക്കയം, ബിബിൻ രാജാക്കാട്, ഒ.കെ. സാബു, സുനിൽകുമാർ, തങ്കച്ചൻ മ്യാലിൽ, ഗോപി ചങ്ങനാശ്ശേരി, മഹിളാ ഫെഡറേഷൻ പ്രസിഡൻറ് ഇന്ദിരാഭായി, ഷീല തങ്കച്ചൻ, ട്രഷറർ അർച്ചന രാജീവ് എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ച് സംസ്ഥാന ട്രഷറർ കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. കൊലപാതക രാഷ്ട്രീയത്തിനെതിരെ എഴുത്തുകാർ പ്രതികരിക്കണം- ചെന്നിത്തല തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെ എഴുത്തുകാർ പ്രതികരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊല ചെയ്തതിനെതിരെ സാംസ്കാരിക കൂട്ടായ്മ നടത്തിയ സെക്രേട്ടറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിെൻറയും സമൂഹത്തിെൻറയും ജീർണതകൾക്കെതിരെ കലഹിക്കാൻ കടമപ്പെട്ടവരാണ് സാഹിത്യകാരന്മാർ. നിർധനരായ രണ്ട് യുവാക്കളെ രാഷ്ട്രീയ പകപോക്കലിെൻറ ഭാഗമായി അറുകൊല ചെയ്തിട്ടും അധികാരത്തിെൻറ അപ്പക്കഷണങ്ങൾക്കുവേണ്ടി ചില സാഹിത്യകാരന്മാർ മൗനികളായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാൻ മുന്നോട്ടുവന്ന സാംസ്കാരിക കൂട്ടായ്മയിലെ എഴുത്തുകാരെ അഭിനന്ദിക്കുന്നതായും ചെന്നിത്തല പറഞ്ഞു. ചെയർമാൻ ഡോ. എം.ആർ. തമ്പാൻ, പെരുമ്പടവം ശ്രീധരൻ, തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസൻ, ഡോ.വിളക്കുടി രാജേന്ദ്രൻ, പ്രഫ. ജി. ബാലചന്ദ്രൻ, എൻ. പീതാംബരക്കുറുപ്പ്, പ്രഫ. കാട്ടൂർ നാരായണപിള്ള, തമ്പാനൂർ രവി, വി.എസ്. ഹരീന്ദ്രനാഥ്, കലാം കൊച്ചേറ, എം.എസ് നുസൂർ, ജി. ലീന, കെ.എസ്. ഗോപൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.