പാർക്കിൻസൺസിന്​ സൗജന്യ ചികിത്സ

തിരുവനന്തപുരം: പാർക്കിൻസൺസ് രോഗിയുടെ ദൈനംദിന പ്രവൃത്തികൾ മെച്ചപ്പെടുത്തുന്നതിന് ഗവ.ആയുർവേദ കോളജ് ആശുപത്രിയ ിലെ ഒ.പി.നമ്പർ ഒന്നിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ 12.30 വരെ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ചരിത്രസ്മാരകങ്ങൾ സൂക്ഷിക്കാൻ ജനങ്ങൾ തയാറാകണം -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നവീകരിച്ച വെബ്‌സൈറ്റുകളും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: ചരിത്രസ്മാരകങ്ങളെ സൂക്ഷിക്കാനും ചരിത്രം സൃഷ്ടിച്ച മഹാന്മാരുടെ ഓർമകൾ നിലനിർത്താനുമുള്ള ആത്മബോധം ജനങ്ങൾക്കുണ്ടാകണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പുരാവസ്തു, പുരാരേഖ വകുപ്പുകളുടെ നവീകരിച്ച വെബ്‌സൈറ്റുകളുെടയും കോട്ടയ്ക്കകത്തെ പൈതൃകപദ്ധതി ഡിജിറ്റൽ ദൃശ്യ-ശ്രാവ്യ സഹായിയുെടയും ഉദ്ഘാടനം മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൈതൃകസ്വത്തുക്കൾ കാണാനും കേൾക്കാനുമുള്ള പൈതൃകബോധം പുതുതലമുറക്കുണ്ടാകണം. പുരാരേഖകളെക്കുറിച്ച് പഠിക്കാൻ അവർ തയാറാകണമെന്നും മന്ത്രി പറഞ്ഞു. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ടാബ്ലറ്റ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന തരത്തിലാണ് വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. www.archaelogykerala.org, wwwkeralaarchives.org എന്നിവയാണ് വെബ്‌സൈറ്റുകൾ. കോട്ടയ്ക്കകത്തെ പൈതൃകപദ്ധതിക്കായുള്ള ഡിജിറ്റൽ ദൃശ്യ-ശ്രാവ്യ സഹായി ട്രിവാൻഡ്രം ഹെറിറ്റേജ് വാക്ക് എന്ന മൊബൈൽ ആപ്പിനും മന്ത്രി തുടക്കം കുറിച്ചു. നഗരസഭ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ അധ്യക്ഷത വഹിച്ചു. പുരാവസ്തുവകുപ്പ് ഡയറക്ടർ രജികുമാർ ജെ, സാംസ്‌കാരിക വകുപ്പ് അഡീഷനൽ സെക്രട്ടറി കെ. ഗീത, മ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, കേരള മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.