വർക്കല: മലയാള സാംസ്കാരിക വേദിയുടെ മൂന്നാമത് കാക്കനാടൻ പുരസ്കാരത്തിന് ഡോ.എം. രാജീവ്കുമാറിനെ തെരഞ്ഞെടുത്തു. എം. രാജീവ്കുമാറിെൻറ കഥകൾ എന്ന കൃതിക്കാണ് 10,001രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം. കഥാകൃത്ത് ബാബു കുഴിമറ്റം, സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്, കേരള സർവകലാശാല മുൻ മലയാളം വിഭാഗം മേധാവി ഡോ.ജി. പത്മറാവു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. കാക്കനാടെൻറ ജന്മദിനത്തിൽ വർക്കലയിൽ സംഘടിപ്പിക്കുന്ന 'കഥോത്സവ'ത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മലയാള സാംസ്കാരിക വേദി ഭാരവാഹികളായ മുൻ എം.പി. തലേക്കുന്നിൽ ബഷീർ, സ്വാമി സൂക്ഷ്മാനന്ദ, അൻസാർ വർണന എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.