അരിയിൽ ഷുക്കൂർ സ്​മൃതി

കണിയാപുരം: ആശയസംഘട്ടനങ്ങൾക്കും പ്രത്യയശാസ്ത്ര ഭിന്നതക്കും കൊലപാതക രാഷ്ട്രീയം ആയുധമാക്കിയിരിക്കുന്നവരെ സമൂഹം തിരസ്കരിക്കേണ്ട സമയമാണെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ചാന്നാങ്കര എം.പി. കുഞ്ഞ്. അരിയിൽ ഷുക്കൂറി​െൻറ ഏഴാമത് ചരമാനുസ്മരണ പരിപാടിയോടനുബന്ധിച്ച് കഠിനംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ചിറ്റാറ്റുമുക്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാൽ മൈവള്ളി അധ്യക്ഷതവഹിച്ചു. കബീർ കടവിളാകം, ഷഹിർ ജി. അഹമ്മദ്, ഷഹിർ കരീം, എ.എസ്. കമാലുദ്ദീൻ, ബദർലബ്ബ, മുനീർ കൂരവിള, നൗഷാദ് ഷാഹുൽ, ചേരമാൻ തുരുത്ത് ഷാഹുൽ, ഫൈസൽ, ഷാറൂഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.