രാഖി കൃഷ്​ണയുടെ മരണം: അധ്യാപകരിൽനിന്ന്​ ക്രൈംബ്രാഞ്ച്​ മൊഴിയെടുത്തു

കൊല്ലം: കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാഹാളിൽ നിന്ന് ഇറക്കിവിട്ട ഫാത്തിമ മാത കോളജ് വിദ്യാർഥിനി രാഖി കൃഷ്ണ ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ പരീക്ഷ മേൽനോട്ട ചുമതല വഹിച്ച അധ്യാപകരിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. കൊല്ലം സിറ്റി പൊലീസ് ആസ്ഥാനത്തെ ജില്ല ക്രൈം ബ്രാഞ്ച് സിറ്റി യൂനിറ്റ് ഒാഫിസിലായിരുന്നു വ്യാഴാഴ്ച മൊഴിയെടുപ്പ്. അഞ്ച് അധ്യാപകരെയാണ് മുൻകൂട്ടി നോട്ടീസ് നൽകി വിളിച്ചുവരുത്തിയത്. പരീക്ഷാഹാളിൽ രാഖിക്ക് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളിൽനിന്ന് നേരേത്ത മൊഴിയെടുത്തിരുന്നു. കോപ്പിയടിയുടെ പേരിൽ രാഖിയെ പരീക്ഷാ മേൽനോട്ടചുമതലയിലുണ്ടായിരുന്നവരും മാനേജ്മ​െൻറ് പ്രതിനിധികളും ചേർന്ന് കടുത്ത മാനസികസമ്മർദത്തിലാക്കിയെന്നായിരുന്നു അവർ നൽകിയ മൊഴി. ആദ്യം കേസ് അന്വേഷിച്ച കൊല്ലം ഇൗസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ഇൗ ഫയലാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കൂവെന്ന് ജില്ല ക്രൈംബ്രാഞ്ച് സിറ്റി യൂനിറ്റ് എ.സി.പി സർജുപ്രസാദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.