ആരോഗ്യനയം നടപ്പാക്കാന്‍ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസി ആൻഡ്​ പ്ലാനിങ്​ സഹായകരമാകും -മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ നയം ഫലപ്രദമായി നടപ്പാക്കുന്നതിന് കാര്യമായ സംഭാവനകള് ‍ നല്‍കാന്‍ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസി ആൻഡ് പ്ലാനിങ് സഹായകരമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ‍. ആരോഗ്യനയത്തിന് വേണ്ടിയുള്ള ആരോഗ്യ സര്‍വകലാശാലയുടെ പ്രത്യേക ബ്ലോക്കി​െൻറ നിർമാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിർമാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനായി 6.5 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആര്‍.സി.സിക്ക് സമീപമാണ് ബ്ലോക്ക് നിർമിക്കുന്നത്. ഏഴ് നിലകളിലായി 8100 ചതു. മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടം നിർമിക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഡോ. എം.കെ.സി. നായര്‍ അധ്യക്ഷതവഹിച്ചു. ഡോ. എ. നളിനാക്ഷന്‍, ഡോ. എ. റംല ബീവി, എസ്.എസ്. സിന്ധു, ഡോ. തോമസ് മാത്യു, ഡോ. ശശികല, രജിസ്ട്രാര്‍ ഡോ. എം.കെ. മംഗളം, കെ. രാജമോഹനന്‍, എസ്. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.