ശബരിമലയെ കലാപഭൂമിയാക്കാൻ സി.പി.എം-ബി.ജെ.പി ഗൂഢാലോചന -വി.എസ്. ശിവകുമാർ

തിരുവനന്തപുരം: ശബരിമലയിൽ ഏറ്റവുമൊടുവിൽ ഉണ്ടായിരിക്കുന്ന അനിഷ്ടസംഭവങ്ങൾ സി.പി.എം-ബി.ജെ.പി ഗൂഢാലോചനയാണെന്ന് മുൻ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാർ എം.എൽ.എ. ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാനുള്ള ശ്രമമാണ്. പമ്പയിലെത്തിയ വനിതാസംഘം ശബരിമല സന്ദർശനവിവരം മുഖ്യമന്ത്രിയുടെ ഓഫിസിനെയും ജില്ല ഭരണകൂടത്തെയും പൊലീസ് അധികാരികളെയും മുൻകൂട്ടി അറിയിച്ചിരുന്നു. അത് ശരിയാണെങ്കിൽ ഇവർ ആരാണെന്നുള്ള വിവരങ്ങൾ അന്വേഷണവിേധയമാക്കുന്നതിൽ സംസ്ഥാന പൊലീസ് ഇൻറലിജൻസ് വിഭാഗം പൂർണമായും പരാജയപ്പെട്ടു. സർക്കാർ ക്ഷണിച്ചുവരുത്തുന്ന ഇത്തരം സംഭവങ്ങൾ ശബരിമലയെ തകർക്കാനാണെന്നും ശിവകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.