തിരുവനന്തപുരം: 86ാമത് ശിവഗിരി തീർഥാനത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടക്കുന്ന പുസ്തക പ് രദർശനവും വിൽപനശാലയും സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് നിർവഹിച്ചു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രഭാഷണവും ഷൈജു പവിത്രൻ നന്ദിയും പറഞ്ഞു. വിവിധ പ്രസാധകരുടെ ഗുരുദേവ സംബന്ധമായ പുസ്തക ശേഖരത്തിെൻറ പ്രദർശനവും വിൽപനയും ജനുവരി ആറ് വരെ തുടരും. ചടങ്ങിൽ സംഘാടകസമിതി അംഗങ്ങളും ശിവഗിരി തീർഥാടകരുൾപ്പെടെ നിരവധി ഭക്തർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.