വർക്കല: 86ാമത് ശിവഗിരി തീർഥാടനത്തിെൻറ ഭാഗമായുള്ള കാർഷിക, വ്യാവസായിക പ്രദർശന മേളക്ക് തുടക്കമായി. വി. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, വി. ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, തോട്ടയ്ക്കാട് ശശി, ഡോ.എം. ജയരാജു, വണ്ടന്നൂർ സന്തോഷ്, ഫാസിയാമോ ഇവൻറ്സ് സി.ഇ.ഒ ഉമാനായർ എന്നിവർ സംസാരിച്ചു. ശിവഗിരിക്ക് സമീപം ടണൽവ്യൂ ജങ്ഷനിലാണ് പ്രദർശന നഗരി ഒരുക്കിയിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടേതുൾപ്പെടെ എഴുപതോളം പവലിയനുകൾ മേളയിലുണ്ട്. കാർഷിക, വ്യാവസായിക, ചെറുകിട മേഖലയിലെ പ്രദർശന, വിപണന സ്റ്റാളുകളുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്നവിധം സജ്ജീകകരിച്ച അമ്യൂസ്മെൻറ് പാർക്കും മേളയ്ക്കൊപ്പമുണ്ട്. പരിപാടികൾ ഇന്ന് വർക്കല ഗുരുകുലം: മുനിനാരായണ പ്രസാദിെൻറ പ്രഭാഷണം -രാവിലെ 9.30ന് സെമിനാർ -രാവിലെ 10.40 ചർച്ച -വൈകുന്നേരം 3.30ന് ക്രിസ്മസ് ആഘോഷം -രാത്രി 7 ഭജന -8.45 ശിവഗിരി: ഗുരുധർമ പ്രബോധനം -രാവിലെ 10 നൃത്തനൃത്യങ്ങൾ -വൈകുന്നേരം 4 ഡാൻസ് രാത്രി -7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.