68ാമത് നാരായണ ഗുരുകുല കൺവെൻഷൻ തുടങ്ങി

വർക്കല: 68ാമത് നാരായണ ഗുരുകുല കൺവെൻഷൻ തുടങ്ങി. നാരായണ ഗുരുകുലത്തിൽ നടന്ന സമ്മേളനത്തിൽ അബ്ദുസ്സമദ് സമദാനി കൺവെ ൻഷൻ ഉദ്ഘാടനം ചെയ്തു. എല്ലാ മനുഷ്യരും ഒരേ മാനവ കുടുംബത്തിൽെപട്ടവരാണെന്ന ശ്രീനാരായണഗുരുവി​െൻറ ഉദ്ബോധനം ഏറ്റവും പ്രസക്തമാണെന്നും സമദാനി പറഞ്ഞു. ഗുരു മുനി നാരായണ പ്രസാദ് അധ്യക്ഷത വഹിച്ചു. ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, ഡോ. പീറ്റർ ഒപൻ ഹൈമർ, സ്വാമി ത്യാഗീശ്വരൻ എന്നിവർ സംസാരിച്ചു. ഡോ.ബി.സുഗീത, ഡോ.എസ്.കെ. രാധാകൃഷ്ണൻ, ഡോ.എം. ഹരിമോഹൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സ്വാമി ചാറൾസ് ചൈതന്യ മോഡറേറ്ററായിരുന്നു. ടി.ആർ. രജികുമാർ അവലോകനം നിർവഹിച്ചു. നിത്യ ചൈതന്യയതിയുടെ ഭഗവത്ഗീതാ സ്വാധ്യായം എന്ന കൃതി കെ. ജയകുമാർ സമദാനിക്ക് നൽകി പ്രകാശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.