നെയ്യാറ്റിൻകര: ഓഖി ചുഴലിക്കാറ്റിൽ നെയ്യാറ്റിൻകരയിലുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം വിതരണംചെയ്യുന്നത് പൂർത ്തിയായി. 7,286 കർഷകർക്ക് 5,49,10,556 രൂപ വിതരണംനടത്തി. നഗരസഭ പ്രദേശത്തും അതിയന്നൂർ, തിരുപുറം, ചെങ്കൽ, കാരോട്, കുളത്തൂർ പഞ്ചായത്തുകളിലുമായി വ്യാപകമായി കൃഷിനാശം ഉണ്ടായിരുന്നു. ഏറ്റവുംകൂടുതൽ നാശംസംഭവിച്ച ചെങ്കൽ പഞ്ചായത്തിൽ 1735 കർഷകർക്ക് 1,87,41,633 രൂപയാണ് വിതരണംചെയ്‌തത്. അർഹതപ്പെട്ട മുഴുവൻപേർക്കും അടിയന്തരപ്രാധാന്യത്തോടെ നഷ്ടപരിഹാരം വിതരണംചെയ്യണമെന്ന് നെയ്യാറ്റിൻകര എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.