തിരുവനന്തപുരം: 86ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ കലക ്ടർ ഡോ.കെ. വാസുകിയുടെ നേതൃത്വത്തിൽ അവലോകനം േചർന്നു. തീർഥാടന ദിവസങ്ങളിൽ ശിവഗിരിമഠത്തിെൻറ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പേപ്പർ കപ്പ്, പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ, തെർമോക്കോൾ പാത്രങ്ങൾ, അലൂമിനിയം ഫോയിൽ, ടെട്രാ പാക്കുകൾ, മൾട്ടിലെയർ പാക്കിങ്ങിലുള്ള ആഹാരസാധനങ്ങൾ, ആഹാരസാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കാരിബാഗുകൾ ഉൾപ്പെട്ട ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നതരത്തിലുള്ള അജൈവ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കളുടെ സംഭരണവും വിതരണവും ഉപയോഗവും എന്നിവ നിരോധിക്കാൻ തീരുമാനിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് കലക്ടർ അറിയിച്ചു. ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾ അധ്യക്ഷതവഹിച്ചു. ശ്രീമദ് അമേയനാന്ദ സ്വാമികൾ, വി. ജോയ് എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് എന്നിവർ പങ്കെടുത്തു. പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം വകുപ്പുകൾക്കുവേണ്ട നിർദേശങ്ങൾ നൽകി. Photo: COLLECTOR MEETING
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.