കെ.എ.എസ്​ സംവരണം അട്ടിമറിയിൽ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രൂപവത്കരിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് നിയമനങ്ങളിൽ സംവരണം അട്ടിമ റിച്ച് കൊണ്ടുള്ള ഉത്തരവ് ന്യൂനപക്ഷ-പിന്നാക്ക-ദലിത് വിഭാഗങ്ങൾക്ക് ഉന്നത ഒൗദ്യോഗിക പദവികളിൽ ഒരിക്കലും പങ്കാളിത്തം ഉണ്ടാകാൻ പാടില്ലെന്ന ദുരുദ്ദേശപരമായ നടപടിയാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന നിർവാഹകസമിതി യോഗം കുറ്റപ്പെടുത്തി. ഇതിനെതിരായി സംവരണ സമുദായങ്ങൾ ശക്തിയായി പ്രതിഷേധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. പി. സിയാവുദ്ദീൻ, ജോർജ് തോമസ്, നാസർ മഞ്ചേരി, റെജി കെ. േജക്കബ്, മുഹമ്മദ് മുബാറക്ക്, അൻവറുദ്ദീൻ ചാണക്കിൽ, കളത്തറ ഷംസുദ്ദീൻ, അഡ്വ. ലഡ്ഗർബാവ, പി.എം. അഹമ്മദ് കുട്ടി, അയൂബ് ഖാൻ, അബ്ദുൽ ജബ്ബാർ, വിഴിഞ്ഞം ഹനീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.