തിരുവനന്തപുരം: അനന്തപുരിക്ക് ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത നൃത്തരൂപങ്ങൾ ആസ്വദിക്കാനുള്ള അപൂർവ അവസരം. കനകക്കുന്നിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പട്ടികവർഗവകുപ്പിെൻറ സ്‌കൂൾ കലോത്സവം സർഗോത്സവം ഗോത്രവിഭാഗങ്ങളുടെ വംശീയ നൃത്തരൂപങ്ങളാൽ സമ്പന്നമാകും. വട്ടക്കളി, കമ്പളനാട്ടി, മലപ്പുലയാട്ടം, പളിയനൃത്തം, ഗദ്ദിക, മംഗലംകളി, ചോനാംകളി എന്നിവയൊക്കെ വേദിയിലെത്തിക്കാൻ മലയും ചുരവുമൊക്കെ കടന്ന് വിദ്യാർഥികൾ തലസ്ഥാനത്തെത്തി. കനകക്കുന്ന് ഗോത്രഊരായി മാറുകയാണ് ഇന്നുമുതൽ മൂന്നുനാൾ. ഉദ്്ഘാടനചടങ്ങിനുശേഷം ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകീട്ട് ഏഴു വരെയാണ് മുഖ്യവേദിയായ നിശാഗന്ധിയിൽ പരമ്പരാഗത നൃത്തമത്സരം. സർഗോത്സവത്തിെൻറ മുഖ്യ ആകർഷണവും ഈ മത്സരം തന്നെയാകും. ഗോത്ര ഊരുകളിൽ മാത്രം അവതരിപ്പിക്കപ്പെടുന്നതാണ് നിശാഗന്ധിയിൽ ഇന്ന് ചുവടുെവക്കാനിരിക്കുന്ന പരമ്പരാഗത നൃത്തരൂപങ്ങളിൽ പലതും. വയനാട്ടിലെ പണിയവിഭാഗത്തിെൻറ ഗോത്ര നൃത്തരൂപമായ വട്ടക്കളിയും കമ്പളനാട്ടിയും ഇന്ന് വേദിയിലെത്തുന്നുണ്ട്. കാർഷിക നടീൽ നൃത്തരൂപമാണ് കമ്പളനാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.