\Bകെ.എസ്. ശ്രീജിത്ത്\B തിരുവനന്തപുരം: ശബരിമലയിൽ കോടതി വിധിക്കൊപ്പം ഉറച്ചുനിൽക്കുകയും ക്രമസമാധാനം തകർക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കിയും എൽ.ഡി.എഫ് സർക്കാർ. ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്തും നിലക്കലുമുണ്ടായ ഭരണപരമായ വീഴ്ച പരിഹരിച്ചുള്ള നടപടിയിലൂടെ, പൊതുസമൂഹത്തിന് കൃത്യമായ സന്ദേശം നൽകുകയെന്ന സർക്കാർ തീരുമാനം എൽ.ഡി.എഫിെൻറ പൂർണമായ രാഷ്ട്രീയ പിന്തുണയോടെയാണ്. ശബരിമലയിലേക്ക് പൊലീസ് വിലക്ക് ലംഘിെച്ചത്തിയ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത നിലപാടിലൂടെ അയ്യപ്പദർശനത്തിന് ഭംഗമുണ്ടാവില്ലെന്ന സന്ദേശം സാധാരണ വിശ്വാസികൾക്ക് നൽകുകയാണ് ഒരുലക്ഷ്യം. ഒപ്പം സന്നിധാനത്ത് അക്രമസക്തമായ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുന്ന സംഘ്പരിവാർ അണികൾക്കുള്ള മുന്നറിയിപ്പും. കോടതി വിധി നടപ്പാക്കണമെന്നും ശബരിമല സമര കേന്ദ്രമാക്കരുതെന്നുമാണ് ഹൈകോടതി സർക്കാറിനോട് നിർദേശിച്ചത്. അത് നടപ്പാക്കുകയാണ് സർക്കാറും പൊലീസും ചെയ്യുന്നതെന്ന വിശദീകരണമാണ് സി.പി.എം നേതൃത്വം നൽകുന്നത്. ചിത്തിര ആട്ട വിശേഷത്തിലേത് പോലെ സന്നിധാനത്ത് കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിക്കുക, ദർശനത്തിനെത്തുന്ന 50 വയസ്സ് കഴിഞ്ഞ സ്ത്രീകളെ മർദിക്കുക എന്നിവ ഇത്തവണ അനുവദിക്കരുതെന്ന തീരുമാനമാണ് സർക്കാർ തലത്തിൽ എടുത്തത്. സി.പി.എം, സി.പി.െഎ നേതൃത്വവും ഇതിന് പച്ചക്കൊടി വീശി. പകൽ ദർശനം നടത്താമെന്നിരിക്കെ രാത്രിവരുന്ന നേതാക്കൾ പ്രശ്നം സൃഷ്ടിക്കാനാണ് എത്തുന്നത്. അവർ സന്നിധാനെത്തത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചാൽ നീക്കംചെയ്യുക എളുപ്പമല്ല. കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾെക്കതിരെ കഴിഞ്ഞ പ്രാവശ്യമുണ്ടായ പ്രശ്നങ്ങളിൽ കേസ് നിലനിൽക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തൃപ്തി ദേശായിെക്കതിരായ പ്രതിഷേധത്തിനിടെയും പ്രകോപനപരമായ പരാർമശങ്ങൾ സുരേന്ദ്രൻ നടത്തിയിരുെന്നന്ന് ചൂണ്ടിക്കാട്ടുന്നു. ശശികല അടക്കമുള്ള സംഘ്പരിവാർ നേതാക്കളും പ്രകോപനം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് സർക്കാറിന് ലഭിച്ചിരുന്നത്. ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽനിന്ന് സാവകാശം ചോദിച്ചത് വഴി വിശ്വാസികളുടെ ഇടയിൽ വിട്ടുവീഴ്ചയുടെ സന്ദേശം നൽകാനായെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ ഹൈകോടതി വിധിയുടെ ചുവടുപിടിച്ച് സന്നിധാനത്ത് ക്രമസമാധാനപ്രശ്നം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന നിലപാട് സർക്കാറിലുള്ള വിശ്വാസം പൊതുസമൂഹത്തിലും വിശ്വാസികൾക്കിടയിലും വർധിപ്പിക്കുമെന്നും കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.