കവിതാസമാഹാരം പ്രകാശനം

വർക്കല: 10ാം ക്ലാസ് വിദ്യാർഥിനി വി.കെ. അനാമികയുടെ കവിതാസമാഹാരം 'വൃക്ഷത്തിൻ പ്രയാണം' പ്രകാശനം ചെയ്തു. വി. ജോയി എം.എൽ.എ പ്രഫ. കുമ്മിൾ സുകുമാരന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. രാജൻ കുരയ്ക്കണ്ണി അധ്യക്ഷത വഹിച്ചു. വർക്കല ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. യൂസുഫ്, ജില്ല പഞ്ചായത്ത് അംഗം വി. രഞ്ജിത്ത്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ലതിക സത്യൻ, കെ. പ്രകാശ്, മാർത്തോമ്മാ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിജോ ടി. മുത്തേരി, എസ്. സുരേഷ് ബാബു, വർക്കല ബി. സജീവ്, എ.വി. ബാഹുലേയൻ, ബി. പ്രഭ, സി.വി. വിജയകുമാർ, അപർണ എസ്.ആർ, കെ.കെ. രശ്മി, വി.കെ. അനാമിക എന്നിവർ സംസാരിച്ചു. അനിയാവ ബുക്സാണ് പ്രസാധകർ. സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച കവിയരങ്ങിൽ അശോകൻ കായിക്കര, ആറ്റിങ്ങൽ ഗോപൻ, എം.ടി. വിശ്വതിലകൻ, അനൂപ് വല്യത്ത്, വിജയൻ ചന്ദനമാല, ദീപക് പ്രഭാകരൻ, ഉണ്ണികൃഷ്ണൻ നവനീതം, മനോജ്.എസ്, യു.എൻ. ശ്രീകണ്ഠൻ, ദിയ എ.എസ്, അശ്വതി രാജീവ്, അപർണ രാജ്, കാവ്യ കെ.ആർ, ദേവികാ കൃഷ്ണ, കൃഷ്ണ എം.ജി, ഭവ്യ അജയൻ, അതുൽ ബാബു എന്നിവർ കവിത അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.