വിദ്യാഭ്യാസം കൗമാരകാലത്തെ സമ്മര്‍ദമാകരുത് -ഡോ. സാജിദ ബഷീര്‍

തിരുവനന്തപുരം: കൗമാരകാല വിദ്യാഭ്യാസം കുട്ടികളുടെ മേല്‍ സമ്മര്‍ദമായി രക്ഷിതാക്കള്‍ മാറ്റരുതെന്ന് ലോകബാങ്ക് ഈസ്റ്റ് ആഫ്രിക്ക രാജ്യങ്ങളിലെ വിദ്യാഭ്യാസ പദ്ധതികളുടെ മേധാവിയായ ഡോ. സാജിദ ബഷീര്‍. പെരുമാതുറ സ്നേഹതീരം സംഘടിപ്പിച്ച വിദ്യാഭ്യാസ അവബോധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിലവിലെ മത്സരാധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയ കുട്ടികളില്‍ അമിതഭാരവും സമ്മര്‍ദവും സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ചും തലച്ചോറി​െൻറ വളര്‍ച്ചയുടെ ഘട്ടത്തെക്കുറിച്ചും ശരിയായ ധാരണ ഇല്ലാത്തതാണ് ഈ സാഹചര്യത്തിന് കാരണം. കുട്ടികളുടെ താല്‍പര്യംകൂടി അറിഞ്ഞുള്ള വിദ്യാഭ്യാസ ഭാവിയാണ് നിശ്ചയിക്കേണ്ടതെന്നും അവർ പറഞ്ഞു. സ്നേഹതീരം പ്രസിഡൻറ് ഇ.എം. നജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. സക്കീര്‍ ഹുസൈന്‍, സെക്രട്ടറി എ. ജബീന എന്നിവര്‍ സംസാരിച്ചു. പെരുമാതുറ സ്വദേശിയായ ഡോ. സാജിദ സ്നേഹതീരം കൂട്ടായ്മയുടെ ഹോണററി അംഗത്വം സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.