ആറ്റിങ്ങല്‍: 'നവകേരളം, നവോത്ഥാനം, അതിജീവനം പൊതുവിദ്യാഭ്യാസം' മുദ്രാവാക്യവുമായി കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) ഇരുപത്തിയെട്ടാമത് ഉപജില്ല സമ്മേളനം നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡൻറ് എച്ച്. അരുണ്‍ അധ്യക്ഷത വഹിച്ചു. ബി. സത്യന്‍ എം.എല്‍.എ, സബ്ജില്ല സെക്രട്ടറി ബി.എസ്. ഹരിലാല്‍, സബ്ജില്ല ജോയൻറ് സെക്രട്ടറി വി. സുഭാഷ്, സി.ജെ. രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആന്തരിച്ച ആറ്റിങ്ങല്‍ ടൗണ്‍ യു.പി.എസ് പ്രഥമാധ്യാപകൻ അനില്‍കുമാറിെൻറ സ്മരണാർഥം ഏർപ്പെടുത്തിയ മികവിനുള്ള എൻഡോവ്മെൻറ് അയിലം എച്ച്.എസ്, ആറ്റിങ്ങല്‍ ബോയിസ് സ്‌കൂളുകള്‍ക്ക് എം.എല്‍.എ വിതരണംചെയ്തു. ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ആറ്റിങ്ങല്‍: അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മുട്ടപ്പലം എം.എഫ്.എ.സി ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. അഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ഇന്ദിര അധ്യക്ഷത വഹിച്ചു. കയര്‍ഫെഡ് ചെയര്‍മാന്‍ എന്‍. സായികുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്‍. അജിത്ത്, അഴൂര്‍ മുട്ടപ്പലം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എസ്.വി. അനിലാല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ശോഭ, അംഗം സി. സുര തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍. അനില്‍ സ്വാഗതംപറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. പാത്രങ്ങളുടെ വിതരണോദ്ഘാടനം ആറ്റിങ്ങല്‍: അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പണ്ടാരവിള അംഗന്‍വാടിക്ക് ശുചിത്വമിഷനില്‍ നിന്നുലഭിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ പാത്രങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അനില്‍ നിര്‍വഹിച്ചു. അംഗം ബീന മഹേശന്‍ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ രഞ്ജിത്ത്, ജെ.എച്ച്.ഐ ബീജാ റാണി, ജെ.പി.എച്ച്ഐ സിന്ധു എസ്.എസ്, അംഗന്‍വാടി ടീച്ചര്‍ പ്രസന്ന, ആശാ വര്‍ക്കര്‍മാരായ ഷീജ, ലതാദേവി, അനിത തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.