വത്സന്‍ തില്ലങ്കേരിക്കെതിരെ ദേവസ്വം പ്രസിഡൻറ്​

തിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടിയ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാര്‍. ആചാരലംഘനം നടത്തിയശേഷം മാപ്പ് പറഞ്ഞത് കൊണ്ട് കാര്യമില്ല. ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടിയ തില്ലങ്കേരിയുടെ പ്രവൃത്തി ആചാരലംഘനം അല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരാഹ്വാനത്തിന് അല്ലാത്തതിനാല്‍ ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് പതിനെട്ടാംപടി ചവിട്ടിയത് പിഴവല്ല. ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘ്പരിവാര്‍ ആഹ്വാനം ക്ഷേത്രങ്ങളെയും ക്ഷേത്രജീവനക്കാരായ ഹിന്ദുക്കളുടെ കുടുംബങ്ങളെയുമാണ് തകര്‍ക്കുന്നതെന്നും പത്മകുമാര്‍ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ക്ഷേത്രങ്ങള്‍ നശിച്ചാലും വേണ്ടില്ല തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതി ഹിന്ദുത്വത്തോടോ ക്ഷേത്രങ്ങളോടോ ഉള്ള ആത്മാർഥത കൊണ്ടല്ല. ശബരിമലയിലെ സ്ത്രീ പ്രവേശനവിധി അനുസരിക്കാന്‍ ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.