തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും വ്യക്തമായിട്ടും മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപഹാസ്യവും ലജ്ജാകരവുമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. അഴിമതിയും അതിനെ സാധൂകരിക്കുന്ന തെളിവുകളും ഉണ്ടായിട്ടും മുഖ്യമന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെടാത്തത് ആശ്ചര്യകരമാണ്. നഗ്നമായ സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. ഓരോ ദിവസവും മന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന വിശദീകരണങ്ങള്‍ വസ്തുതകൾക്ക് നിരക്കാത്തതും നടത്തിയ അഴിമതികള്‍ മൂടിവെക്കാനുള്ള വൃഥാശ്രമങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.