തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില കുറഞ്ഞ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശം പ്രതിഷേധാർഹമാണെന്ന് കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. പ്രളയാനന്തരം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ജീവനക്കാരിൽ അധികജോലി ഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ സമീപനം ഉപേക്ഷിച്ച് 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം ജൂൺ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് ജോലി പൂർത്തിയാക്കുന്നതിനായി മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് 29ന് ലാൻഡ് റവന്യൂ കമീഷണറേറ്റിന് മുന്നിൽ ധർണ നടത്തും. സംസ്ഥാന പ്രസിഡൻറ് തട്ടാരമ്പലം ജയകുമാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വി. അബൂബക്കർ, പി.പി. ഗോവിന്ദവാര്യർ, ജസ്റ്റസ് മാത്യു ഫിലിപ്, പി. സുഗതൻ, പി.എൻ. ശശികുമാർ, ഇസബിൻ അബ്ദുൽ കരീം, എം.കെ. മനോജ് കുമാർ, പി.എൻ. രമേശ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.