അക്രമമാർഗങ്ങൾ ഒന്നിനും പരിഹാരമല്ല -ശാന്തി സമിതി

തിരുവനന്തപുരം: സാമൂഹികവിഷയങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെന്നും ആശയസംവാദങ്ങളെ അക്രമം കൊണ്ട് നേരിടുന്നത് ജനാധിപത്യകേരളത്തിന് ഭൂഷണമല്ലെന്നും ശാന്തി സമിതി അഭിപ്രായപ്പെട്ടു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ നടന്ന അക്രമം അപലപനീയമാണ്. ശാന്തി സമിതി ചെയർപേഴ്‌സൺ സുഗതകുമാരി, രക്ഷാധികാരികളായ ഗാന്ധിയൻ നേതാവ് പി. ഗോപിനാഥൻ നായർ, ആർച്ച് ബിഷപ് ഡോ. സൂസപാക്യം, കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, എച്ച്. ഷഹീർ മൗലവി, സ്വാമി അശ്വതിതിരുനാൾ, ഭാരവാഹികളായ ഫാ. യൂജിൻ പെരേര, ആർ. നാരായണൻ തമ്പി, സെക്രട്ടറി ജെ.എം. റഹിം എന്നിവർ പ്രസ്താവനയിൽ ഒപ്പിട്ടു. ശാന്തി സമിതി ഭാരവാഹികൾ ആശ്രമം സന്ദർശിച്ചു. അക്രമത്തിന് നേതൃത്വം നൽകിയവരെ നിയമത്തി​െൻറ മുന്നിൽ എത്തിക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നും സമിതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.