ആശ്രമത്തിന്​ നേരേ അക്രമം: ഇടതു മുന്നണിയുടെ പ്രതിഷേധ പ്രകടനം

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച ആർ.എസ്.എസ്-സംഘ്പരിവാർ സംഘടനകളുടെ നടപടിയിൽ എൽ.ഡി.എഫ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. തിരുവനന്തപുരത്തെ കോർപറേഷൻ കേന്ദ്രീകരിച്ചും ജില്ലയിലെ മറ്റിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. സിറ്റി കേന്ദ്രീകരിച്ചുള്ള പ്രകടനം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽനിന്ന് ആരംഭിച്ചു. പ്രകടനത്തെ തുടർന്ന് ജി.പി.ഒയിൽ ചേർന്ന യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടി, ടി.എൻ. സീമ, സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, കേരള കോൺഗ്രസ് നേതാവ് തമ്പാനൂർ രാജീവ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.