തിരുവനന്തപുരം: ഫിലിം സൊസൈറ്റികളുടെ പ്രവർത്തനം നല്ല സിനിമകളുണ്ടാവാൻ പ്രേരകമായെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഫിലിം ലവേഴ്സ് കൾചറൽ അസോസിയേഷൻ (ഫിൽക്ക) 18ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം യൂനിവേഴ്സിറ്റി സ്റ്റുഡൻസ് സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള സിനിമകൾ ആധുനിക മലയാളസിനിമയെ ശ്രദ്ധേയമാക്കുന്നു. നല്ല കാഴ്ചക്കാരെ സൃഷ്ടിക്കുന്നതിലും ഭേദപ്പെട്ട മലയാള സിനിമകളെ ചലച്ചിത്രോത്സവങ്ങളിൽ ഉൾപ്പെടുത്തുന്നതിലും ഈ രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിലും ഫിലിം സൊസൈറ്റികൾ ശ്രദ്ധിക്കുന്നുണ്ട്. ത്യാഗനിർഭരമായ പ്രവർത്തനത്തിലൂടെ 18 വർഷം പിന്നിട്ട ഫിൽക്ക മറ്റ് ഫിലിം സൊെസെറ്റികൾക്ക് മാതൃകയാണെന്നും അടൂർ പറഞ്ഞു. ഫിൽക്ക പ്രസിഡൻറ് ഭവാനിചീരത്ത് അധ്യക്ഷത വഹിച്ചു. കാമ്പസ് ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള പുരസ്കാരം അടൂർ വിതരണം ചെയ്തു. നാഷനൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ ഡയറക്ടർ പ്രകാശ് മഗ്ദമിന് നൽകി ഫെസ്റ്റിവൽ ബുക്കിെൻറ പ്രകാശനവും നിർവഹിച്ചു. അലിയോൺ ഫ്രാൻസെസ് ഡയറക്ടർ ഫ്രാൻസ്യ, പ്രകാശ് മഗം, സഖറിയ, ബീനാപോൾ, ഹരികുമാർ, വി.കെ. ജോസഫ്, ഡോ. എം.കെ.പി. നായർ, പി. ഗോപകുമാർ എന്നിവർ സംസാരിച്ചു. ഫിൽക്ക വൈസ് പ്രസിഡൻറ് ജി. വിജയകുമാർ സ്വാഗതവും ജോയൻറ് സെക്രട്ടറി ഡി. രവികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഉദ്ഘാടനചിത്രം 'ആളൊരുക്കം' പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.