പൂവാലന്മാരെ പിടികൂടാൻ ഇനി സ്​പെഷൽ സംഘം

ബാലരാമപുരം: ബാലരാമപുരത്തും സമീപപ്രദേശങ്ങളിലും കറങ്ങി നടക്കുന്ന . സി.ഐ എസ്.എം. പ്രദീപ്കുമാറി​െൻറ നേതൃത്വത്തിലാണ് സ്പെഷൽ സംഘം രൂപവത്കരിച്ചത്. രാവിലെയും വൈകീട്ടും സ്കൂളുകൾക്ക് സമീപത്തും ബസ് സ്റ്റോപ്പുകളും ഇടറോഡും കേന്ദ്രീകരിച്ചും സംഘം പരിശോധന നടത്തും. വനിത പൊലീസ്, മഫ്തി പൊലീസ് ഉൾപ്പെടെയുള്ള സംഘത്തെ ഉപയോഗിച്ചാണ് പരിശോധന. സ്കൂൾ വിദ്യാർഥികളെ പിടികൂടിയാൽ രക്ഷാകർത്താക്കളെയും സ്കൂൾ അധ്യപകരെയും വിവരം ധരിപ്പിക്കും. കഴിഞ്ഞദിവസം പൊലീസ് സംഘം മഫ്തിയിലും അല്ലാതെയും ബസ് സ്റ്റോപ്പുകളിലും സ്കൂൾ പരിസരങ്ങളിലും പരിശോധന നടത്തി. പൂവാലന്മാരുടെ ശല്യം കണ്ടാൽ പൊലീസിൽ അറിയിക്കണമെന്നും സി.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.