പാറശ്ശാലയിൽ ഹർത്താൽ പൂർണം

പാറശ്ശാല: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതം സ്തംഭിപ്പിച്ചു. കടകമ്പോളങ്ങൾ ഒന്നും തുറന്നില്ല. സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. പാറശ്ശാല പരശുവയ്ക്കൽ, ഉദിയൻകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. ഉദിയൻകുളങ്ങരയിലും പാറശ്ശാലയിലും പരശുവയ്ക്കലിലും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ കടകൾ പ്രവർത്തിച്ചു. തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ സർവിസ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.