പി.ജി ആയുർ​വേദ കോഴ്​സിന്​ അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരത്തും തൃപ്പുണിത്തുറയിലും, കണ്ണൂരിലുമുള്ള സർക്കാർ ആയുർവേദ കോളജുകളിലും, കോട്ടക്കൽ, ഒല്ലൂർ എയ്ഡഡ് ആയുർവേദ കോളജുകളിലും മറ്റു സ്വാശ്രയ ആയുർവേദ കോളജുകളിലേക്കുമുള്ള ആയുർവേദ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് എ.െഎ.എ.പി.ജി.ഇ.ടി യോഗ്യത നേടിയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട വിധം: www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം ഓൺലൈനായി ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷകൾ നിശ്ചിത ഫീസ് ഓൺലൈൻ പേമ​െൻറായോ, ഇ-ചെലാൻ മുഖേനയോ അടക്കണം. ഇ-ചെലാൻ വഴി ഫീസ് ഒടുക്കുന്നവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ഇ-ചെലാൻ ഉപയോഗിച്ച് പണമായി ഹെഡ് പോസ്റ്റ് ഒാഫിസുകളിൽ അടക്കണം. സർവിസ് േക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർ (ഐ.എസ്.എം. വകുപ്പിലെ മെഡിക്കൽ ഓഫിസർമാർ) ഓൺലൈൻ അപേക്ഷാ ഫോറത്തി​െൻറ പ്രിൻറൗട്ട് മേലധികാരിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ സഹിതം ആയുർവേദ ഡയറക്ടർ, ആരോഗ്യഭവൻ, എം.ജി.റോഡ്, തിരുവനന്തപുരം വിലാസത്തിൽ അയക്കണം. ജനറൽ വിഭാഗക്കാർ (സർവിസ് വിഭാഗക്കാർ ഉൾപ്പെടെ) 1000 രൂപയും, പട്ടികവിഭാഗക്കാർ 500 രൂപയും അടക്കണം. ജനറൽ േക്വാട്ടയിലേക്ക് അപേക്ഷിക്കുന്ന സർവിസ് വിഭാഗക്കാർ 1000 രൂപ അധികമായി അടക്കണം. ജനറൽ േക്വാട്ട സീറ്റുകളിൽ ഒരിക്കൽ ഒടുക്കിയ ഫീസ് തിരികെനൽകില്ല. ഓൺലൈനായി സമർപ്പിച്ച അപേക്ഷയോടൊപ്പം രേഖകൾ ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചിനു മുമ്പായി അപ്ലോഡ് ചെയ്യണം. (ഹെൽപ്ലൈൻനമ്പറുകൾ: 0471 2332123, 2339101, 2339102, 2339103, 2339104).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.