ഗാഡ്​ഗിൽ റിപ്പോർട്ട്​ അവഗണിച്ച കേരളത്തിന്​ പ്രളയദുരന്തം അനിവാര്യ​ം -ഒ. രാജഗോപാൽ

തിരുവനന്തപുരം: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അവഗണിച്ച കേരളത്തിന് പ്രളയദുരന്തം അനിവാര്യമായിരുെന്നന്ന് ഒ. രാജഗോപാൽ എം.എൽ.എ. മനുഷ്യനിർമിത ദുരന്തമാണിത്. ജുഡീഷ്യൽ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണം. 'ദുരന്തം വിതച്ചത് സർക്കാർ, ദുരിതാശ്വാസത്തിൽ വിവേചനം' എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി സെക്രേട്ടറിയറ്റിനു മുന്നിൽ നടത്തിയ സെക്രേട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാൽ. ദുരന്തത്തിൽ എത്ര നഷ്ടമുണ്ടായി എന്നതി​െൻറ കൃത്യമായ കണക്ക് കേന്ദ്രത്തിന് കൈമാറാൻ സർക്കാർ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങെള സർക്കാർ ചൂഷണം ചെയ്യുകയാണെന്ന് അധ്യക്ഷത വഹിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ദുരിതാശ്വാസത്തിന് കിട്ടുന്ന പണം വകമാറ്റുന്നത് ചതിയാണ്. ഫണ്ട് വിനിയോഗത്തിൽ സുതാര്യതയില്ല. ഫണ്ട് എവിടെ നിന്ന് കിട്ടി, എങ്ങനെ ചെലവഴിക്കുന്നു എന്നീ കാര്യങ്ങൾ വ്യക്തമാക്കി സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.കെ. പത്മനാഭൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, രാജൻ കണ്ണാട്ട്, െജ.ആർ. പത്മകുമാർ, മുരുകാനന്ദ് തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.