വാര്‍ധക്യകാല പെന്‍ഷന്‍ ഒന്നാം തീയതി നൽകണം

തിരുവനന്തപുരം: വാര്‍ധക്യകാല പെന്‍ഷൻ എല്ലാ മാസവും ഒന്നാം തീയതി നൽകണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെടാൻ വയോജന കൗണ്‍സിൽ യോഗത്തിൽ തീരുമാനം. വയോജനക്ഷേമത്തിന് അലര്‍ട്ട് സിസ്റ്റം, ഹെല്‍പ് ലൈൻ, കോള്‍ സ​െൻറര്‍ എന്നിവ തുടങ്ങാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. വയോജനങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് വര്‍ഷത്തില്‍ രണ്ട് ഗ്രാമസഭ വിളിക്കും. ജീവിതനിലവാരം ഉയര്‍ന്നവർക്ക് പെയ്ഡ് ഓള്‍ഡ് ഏജ് ഹോം തുടങ്ങാനും ധാരണയായി. മാനദണ്ഡം നിശ്ചയിക്കാന്‍ സാമൂഹികനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും വയോജനങ്ങള്‍ക്ക് ലാബ് ടെസ്റ്റ് ഉള്‍പ്പെടെ ചികിത്സ സൗജന്യമാക്കുന്നതിന് നടപടി സ്വീകരിക്കും. വയോമിത്രം പദ്ധതിയില്‍ ഗുണഭോക്താക്കളുടെ പ്രായം 65 ല്‍ നിന്ന് 60 ആക്കുന്നതിനുള്ള സാധ്യത ആരായും. ജില്ലയില്‍ പകല്‍ വീട്, കപ്പിള്‍ ഹോം എന്നിവ തുടങ്ങും. സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കെ.എസ്.ആര്‍.ടി.സി ബസിൽ സീറ്റ് സംവരണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് പരിഗണിക്കാന്‍ ഗതാഗതവകുപ്പിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.