കടയ്ക്കൽ: മാനവിക സാഹോദര്യവും ഐക്യവും നിലനിർത്തുന്നതിന് വേദദർശനങ്ങളുടെയും ആധ്യാത്മിക പഠനങ്ങളുടെയും അനിവാര് യത വർധിച്ചുവരികയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. കടയ്ക്കൽ എം.എസ്.എം അറബിക് കോളജിെൻറ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ഡോ. എം.എസ്. മൗലവി അധ്യക്ഷതവഹിച്ചു. മുസ്ലിം സംഘടന ഏകോപനസമിതി ജന. സെക്രട്ടറി എ. അൻസറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡി. ലില്ലി, വെള്ളാർവട്ടം സെൽവൻ, ചിതറ പഞ്ചായത്ത് മുൻ പ്രസിഡൻറ് എം. ഇല്യാസ് റാവുത്തർ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം. നാസർഖാൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. സുകുമാരൻ നായർ, എസ്. നിഹാസ് കടയ്ക്കൽ, ഹാഫിസ് ഇർഷാദ് മന്നാനി, ഹാഫിസ് മുഹമ്മദ് യാസീൻ, ഉനൈസ് നിലമേൽ എന്നിവർ സംസാരിച്ചു. മികച്ച പാർലമെേൻററിയനായി തെരഞ്ഞെടുക്കപ്പെട്ട എൻ.കെ. പ്രേമചന്ദ്രന് എം.എസ്.എം ട്രസ്റ്റ് സ്ഥാപനങ്ങളുടെ വകയായി ചെയർമാൻ ഡോ. എം.എസ്. മൗലവി ഉപഹാരം നൽകി. ഡോക്യുമെൻററി സംവിധായകൻ സനു കുമ്മിൾ, കെ.എ.എം.എ ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, കോളജ് ഡയറക്ടർ ഡോ. എം.എസ്. മൗലവി എന്നിവരെയും ആദരിച്ചു. വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.