കുണ്ടറ: പ്രളയം കവർന്ന പുസ്തകങ്ങളൊടും ബാഗിനോടും വാട്ടർബോട്ടിലിനോടുമൊപ്പം കരുതിവെച്ച സ്നേഹവും പങ്കുെവച്ച് വിദ്യാർഥികളും അധ്യാപകരും പ്രളയബാധിത സ്കൂളുകളിലെത്തി. ഇളമ്പള്ളൂർ കെ.ജി.വി ഗവ.യു.പി സ്കൂളിലെ കുട്ടികൾ കരുതിവെച്ച പഠനോപകരണങ്ങൾ പാണ്ടനാട് സ്വാമി വിവേകാനന്ദൻ ഹൈസ്കൂളിലാണ് നൽകിയത്. പ്രധാനാധ്യാപിക േഗ്രസി തോമസിെൻറ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ എത്തിച്ചത്. പെരുമ്പുഴ പുനുക്കൊന്നൂർ യു.പി.ജി സ്കൂളിൽനിന്ന് ഹെഡ്മിസ്ട്രസ് എൽ. പത്മകുമാരിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും പഠനോപകരണങ്ങളുമായി വൈക്കം പള്ളിയാട് എസ്.എൻ.യു.പി സ്കൂളിലെത്തി. സ്കൂളിൽനിന്നെത്തിച്ച സഹായം സി.കെ. ആശ എം.എൽ.എ ഏറ്റുവാങ്ങി. ഹർത്താൽ ദിനത്തിൽ മത്സ്യം വാങ്ങാൻ തീരത്ത് തിരക്ക് (ചിത്രം) കൊട്ടിയം: ഹർത്താൽ ദിനത്തിൽ മയ്യനാട് മുക്കം തീരത്ത് മത്സ്യം വാങ്ങാനെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ, കടലിൽ പോയ ഫൈബർ കട്ടമരങ്ങളിലെ മത്സ്യത്താഴിലാളികൾക്ക് നിരാശയായിരുന്നു ഫലം. അധികംപേർക്കും വിലകുറഞ്ഞയിനം മത്സ്യങ്ങളാണ് ലഭിച്ചത്. വലിയ ബോട്ടുകളും യന്ത്രവത്കൃത വള്ളങ്ങളും കരയോടടുത്ത് മത്സ്യബന്ധനം നടത്തുന്നതിനാലാണ് ഇവർക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കാത്തത്. ഏറ്റവും കൂടുതൽ ഫൈബർ കട്ടമരങ്ങൾ മത്സ്യബന്ധനത്തിന് കടലിൽ പോകുന്നത് ഇവിടെനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.