കനിവോടെ കൊല്ലം: ധനസമാഹരണം നാളെ

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ജില്ലതല ധനസമാഹരണ യജ്ഞം- കനിവോടെ കൊല്ലത്തി​െൻറ ഭാഗമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ പ്രാദേശിക ധനസമാഹരണം ബുധനാഴ്ച തുടങ്ങും. വിവിധ താലൂക്കുകളിലായി നടക്കുന്ന പരിപാടിയില്‍ മന്ത്രിക്കൊപ്പം മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പങ്കുചേരും. രാവിലെ കരുനാഗപ്പള്ളി ടൗണ്‍ ക്ലബ് ഓഡിറ്റോറിയത്തിലാണ് ആദ്യ ധനസമാഹരണം. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ കുന്നത്തൂര്‍ താലൂക്ക് ഓഫിസില്‍ പരിപാടി നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലെ സമയക്രമം: 13ന് രാവിലെ 10.30 മുതല്‍ 12 വരെ- കൊട്ടാരക്കര മിനി സിവില്‍ സ്‌റ്റേഷന്‍. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ- കടയ്ക്കല്‍ ടൗണ്‍ ടാക്‌സി സ്റ്റാൻഡിലെ പ്രത്യേക വേദി, 14ന് രാവിലെ 10 മുതല്‍ ഒന്നുവരെ -കൊല്ലം താലൂക്ക് ഓഫിസ്, ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ- പുനലൂര്‍ ജി.എച്ച്.എസ്.എസ്, വൈകുന്നേരം നാലു മുതല്‍ ആറു വരെ - പത്തനാപുരം താലൂക്ക് ഓഫിസ്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന മന്ത്രിക്ക് നേരിട്ട് നല്‍കാം. പഞ്ചായത്തുതലത്തില്‍ സമാഹരിച്ച തുകയും താലൂക്കിലെ പരിപാടിയില്‍ കൈമാറാം. താലൂക്ക് കേന്ദ്രങ്ങളില്‍ സംഭാവന നല്‍കാന്‍ കഴിയാത്തവര്‍ക്ക് 15ന് കൊല്ലം കലക്ടറേറ്റില്‍ മന്ത്രിക്ക് പണം കൈമാറാന്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.