നൈേട്രാസെപാം ഗുളികകളുമായി യുവാവ്​ പിടിയിൽ

കൊല്ലം: മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന 55 നൈേട്രാസെപാം ഗുളികകളുമായി യുവാവ് പിടിയിൽ. കോട്ടയം വില്ലൂന്നി വില്ലേജിൽ മെഡിക്കൽ കോളജിന് സമീപം കല്ലുപുരയ്ക്കൽ വീട്ടിൽ ആഷിമിനെയാണ്(23) കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിലുള്ള ഒരു മെഡിക്കൽ ഷോപ്പിൽനിന്നും ഏജൻറ് മുഖാന്തരം വാങ്ങിയതാണിവ. നാട്ടിൽ കൊണ്ടുവന്ന് സ്വന്തം ഉപയോഗത്തിന് ശേഷമുള്ളത് കൂട്ടുകാർക്ക് വിൽപന നടത്തുകയാണ് പതിവെന്നും ചോദ്യംചെയ്യലിൽ പ്രതി പറഞ്ഞു. തമിഴ്നാട്ടിൽ എൻജിനീയറിങ്ങിന് പഠിച്ചിരുന്ന സമയത്ത് റൂം മേറ്റുകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ലഹരിഗുളികകൾ ഉപയോഗിച്ച് തുടങ്ങിയതെന്ന് പ്രതി പറഞ്ഞു. 10 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 43 രൂപയാണ് വില. അത് തിരുനെൽവേലിയിൽ ഏജൻറ് മുഖാന്തരം സ്ട്രിപ്പ് ഒന്നിന് 200 രൂപ നിരക്കിലാണ് ലഭിക്കുന്നത്. അർബുദബാധിതരും മറ്റും ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷനോടും അതീവ ജാഗ്രതയോടുംകൂടി ഉപയോഗിക്കേണ്ട വേദനാ സംഹാരിയാണിവ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവൻറിവ് ഓഫിസർമാരായ വിധുകുമാർ, സുരേഷ്ബാബു, ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് ചന്ദ്രൻ, ദിലീപ്കുമാർ, ബിജുമോൻ, ശ്രീകുമാർ, രാഹുൽ, ഷെഹിൻ, വിഷ്ണു, രഞ്ജിത്, അനിൽ, വനിതാ സിവിൽ എക്സൈസ് ഓഫിസർ സൂര്യ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.