തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി നഗരപരിധിയിൽ സ്ഥലം ഏറ്റെടുക്കാനാകാതെ കോർപറേഷൻ വലയുന്നു. 50 സെൻറിൽ കുറയാത്ത ഭൂമിയാണ് കണ്ടെത്തേണ്ടത്. കോർപറേഷൻ െതരഞ്ഞെടുക്കുന്ന ഭൂമി ആർ.ഡി.ഒയാണ് വില നിശ്ചയിച്ച് നൽകേണ്ടത്. വീടും സ്ഥലവും ഇല്ലാത്ത 1,80,000 പേർ നഗരത്തിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. വസ്തുവിെൻറ ആധാരത്തിലുള്ള തുകയെ അടിസ്ഥാനമാക്കിയാണ് വിലനിശ്ചയിക്കുന്നത്. ഇത് വിപണി വിലയെക്കാൾ കുറവായതിനാൽ ഉടമകൾ സ്ഥലം നൽകാൻ തയാറാകാതെ പിന്മാറുകയാണ്. ഒരുവർഷത്തിനിടെ എട്ട് സ്ഥലങ്ങളിലായി ഭൂമി കണ്ടെത്തിെയങ്കിലും അത് ഏറ്റെടുക്കാൻ കോർപറേഷന് കഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ഭവന നിർമാണ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ നിലനിന്ന തർക്കം പരിഹരിക്കുന്നതിന് സർക്കാർ പ്രത്യക ഉത്തരവ് ഇറക്കിയിരുന്നു. വസ്തു ഉടമകളുമായി ചർച്ചചെയ്ത് ആവശ്യമായ വർധന വരുത്താൻ സംസ്ഥാന തലത്തിൽ ചീഫ് സെക്രട്ടറിയും ജില്ല തലത്തിൽ കലക്ടറും അധ്യക്ഷനായ സമിതിയെയും നിയോഗിച്ചു. ഇത്തരത്തിൽ സമാനമായി ലൈഫിനും പ്രത്യേക ഉത്തരവ് ഇറക്കണമെന്നാണ് കോർപറേഷെൻറ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടെ ഇടത് സർക്കാറിെൻറ സ്വപ്നപദ്ധതിയായ ലൈഫിെൻറ പേരിൽ കോർപറേഷനിൽ പരസ്യകലഹവും മുറുകുകയാണ്. ലൈഫ് പദ്ധതിയുടെ ഭാഗമായി സ്ഥലം വാങ്ങുന്നതിന് നീക്കിെവച്ച തുക പി.എം.എ.വൈയിലേക്ക് മാറ്റാൻ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചതാണ് കാരണം. ഭരണപക്ഷം ലൈഫ് പദ്ധതി ഉപേക്ഷിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. സ്ഥലം വാങ്ങുന്നതിനായി നീക്കിെവച്ച 10. 29 കോടിയിൽ ഒമ്പത് കോടിയാണ് പദ്ധതി റിവിഷെൻറ ഭാഗമായി പി.എം.എ.വൈയിലേക്ക് മാറ്റിയത്. എന്നാൽ, ഈ വർഷം സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാകില്ലെന്ന് മനസ്സിലാക്കിയാണ് സ്ഥലം വാങ്ങാനായി നീക്കിെവച്ച തുക പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് മാറ്റിയതെന്നാണ് അധികൃതർ പറയുന്നത്. വിവിധ പദ്ധതികളിൽ നിർമാണം ആരംഭിക്കുകയും ഇപ്പോഴും പൂർത്തീകരിക്കാത്തതുമായ വീടുകളുടെ പൂർത്തീകരണം, സ്വന്തമായി സ്ഥലമുള്ളവർക്ക് വീട് നിർമിച്ചു നൽകുക, വീടും സ്ഥലവും ഇല്ലാത്തവർക്ക് രണ്ടും നൽകുക എന്നിങ്ങനെ മൂന്നുതരം പദ്ധതികളാണ് ലൈഫിലൂടെ നടപ്പാക്കുന്നത്. സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നതോടെ മറ്റു രണ്ടു മേഖലക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ കോർപറേഷനിൽ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.