തിരുവനന്തപുരം: എലിപ്പനിക്കെതിരായ ബോധവത്കരണത്തിെൻറ ഭാഗമായി തിരുവനന്തപുരം ജില്ല ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോൾ പ്രചാരണത്തിൽ പങ്കാളിയായി നടൻ മോഹൻലാലും. തിരുവനന്തപുരം ജില്ല ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ട്രോൾ മോഹൻലാൽ സ്വന്തം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തു. ഇതാദ്യമായാണ് മോഹൻലാൽ ഫേസ്ബുക്കിലൂടെ ഒരു ട്രോൾ ഷെയർ ചെയ്യുന്നത്. വന്ദനം സിനിമയിൽ മോഹൻലാൽ നായികയോടു പറയുന്ന പ്രശസ്തമായ പ്രണയരംഗത്തിലെ 'എങ്കിൽ എന്നോടു പറ, ഐ ലവ്യൂന്ന്...' എന്ന ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ഒരുക്കിയ ട്രോളാണ് ഷെയർ ചെയ്തത്. 48 ലക്ഷത്തിന് മേൽ ഫേസ്ബുക്ക് ലൈക്കുകളാണ് മോഹൻലാലിെൻറ പേജിലുള്ളത്. ആയിരക്കണക്കിന് ആരാധകരാണ് മോഹൻലാലിെൻറ ഫേസ്ബുക്ക് പേജിലൂടെ പി.ആർ.ഡിയുടെ ബോധവത്കരണ ട്രോൾ ഷെയർ ചെയ്യുന്നത്. എലിപ്പനി ബോധവത്കരണത്തിനായി തിരുവനന്തപുരം ജില്ല ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോളുകൾ ഏറെ ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.