ആയൂർ: ഡീസൽ -പെട്രോൾ വിലകൾ ദിനംപ്രതി വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയും അതിനെതിരെ നടന്ന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചും വെൽഫെയർ പാർട്ടി ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധ സംഗമം ജില്ല പ്രസിഡൻറ് സലീം മൂലയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കാമിലുദ്ദീൻ, വൈസ് പ്രസിഡൻറ് നാസിമുദ്ദീൻ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി, ആരിഫ് സാലാഹ്, മണ്ഡലം സെക്രട്ടറി സലീം കൊട്ടുമ്പുറം, മണ്ഡലം കമ്മിറ്റി അംഗം പി.വി. സലീം എന്നിവർ സംസാരിച്ചു. പ്രകടനത്തിന് അൻസർ ഇളമ്പഴന്നൂർ, അബ്ബാസ് റോഡുവിള, ഫൗസി പോരേടം, ജമീൽ, ശ്യാം, സഫർ, അജാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.